പേരൂർക്കട: നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ചപ്പുചവറുകൾക്ക് തീപിടിച്ചു. വട്ടിയൂർക്കാവ് പിടിപി നഗർ - മിത്ര നഗറിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ സ്ഥിരമായി നിക്ഷേപിച്ചുവന്ന മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി.
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. തീ ആളിപ്പടർന്നതിനെ തുടർന്നു നാട്ടുകാർ അറിയിച്ചതി നെ തുടർന്നു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഇതേ സ്ഥലത്ത് എട്ടുമണിയോടെ രണ്ടാമതും തീപിടിത്തം ഉണ്ടാകുകയും ഫയർഫോഴ്സ് എത്തി തീ കെടുത്തുകയുമായിരുന്നു.
ഗൗരീശപട്ടത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂടിക്കിടന്ന ചപ്പുചവറുകൾക്കു തീപിടിച്ചു. മരുതൂർക്കടവ് ജംഗ്ഷനു സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽനിന്നും ഓയിൽ ചോർന്ന് തീപിടിച്ചു. ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായി കത്തിനശിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് ഗ്രേഡ് എഎസ്ടിഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചത്.
നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ തീപിടിത്തം
11:57 PM Mar 20, 2023 | Deepika.com