കോട്ടയം: റബറിനു വില 300 നൽകുന്നവരെ മാത്രമല്ല, ബഫർ സോണും വന്യജീവി അക്രമണവും ഉൾപ്പെടെ കാർഷിക മേഖലയിലെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നവരെ പിന്തുണയ്ക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. തലശേരി ആർച്ച്ബിഷപ് കർഷകരുടെ നിസഹായവസ്ഥയും വികാരവുമാണ് പറഞ്ഞത്. ഇതിനോടു പൂർണമായും യോജിക്കുന്നതായും പി.സി.ജോർജ് പറഞ്ഞു.
അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ കർഷകർ ഇതിനു മറുപടി നൽകും. തെരഞ്ഞെടുപ്പിനു മുന്പ് കേരള ജനപക്ഷം മുന്നണി നിലപാട് സ്വീകരിക്കും.
ജി -20;
ഒരുക്കങ്ങൾ 25നകം
പൂർത്തീകരിക്കും
കോട്ടയം: ജി -20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തു നടക്കുന്ന ജി -20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടെയും സുഗമമായ നടത്തിപ്പിനായുള്ള പശ്ചാത്തലസൗകര്യമൊരുക്കൽ 25നകം പൂർത്തീകരിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. 30 മുതലാണ് ഷെർപ്പ യോഗം നടക്കുന്നത്. 25നകം കുമരകത്തേക്കുള്ള റോഡ് നവീകരണം അടക്കമുള്ള പശ്ചാത്തലസൗകര്യങ്ങളൊരുക്കൽ പൂർത്തിയാക്കണമെന്നു ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. റോഡ്-ജലഗതാഗത സൗകര്യങ്ങൾ വിലയിരുത്തി. സമ്മേളനം നടക്കുന്ന കെടിഡിസി വാട്ടർസ്കേപ്പ് വേദിയിലേക്ക് പ്രതിനിധികളെ എത്തിക്കാനുള്ള നടപടികളും വിലയിരുത്തി.
കാർഷിക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നവരെ പിന്തുണയ്ക്കണം: പി.സി. ജോർജ്
11:54 PM Mar 20, 2023 | Deepika.com