ലോഗോ പ്രകാശനം നിർവഹിച്ചു
11:31 PM Mar 20, 2023 | Deepika.com
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ 150-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ നിർവഹിച്ചു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 5.30ന് ആരംഭിച്ച ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷമായിരുന്നു ചടങ്ങ്. മേയ് നാലു മുതൽ ഡിസംബർ മൂന്നുവരെ നീളുന്ന ആഘോഷപരിപാടികളാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ലത്തീൻ അതിരൂപത ആർച്ച് ബിഷപായി ഡോ.തോമസ് ജെ. നെറ്റോ നിയമിതനായതിന്റെ ഒന്നാം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു. കത്തീഡ്രൽ വികാരി മോൺ .ടി.നിക്കോളാസ്, ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോയെ ഷാൾ അണിയിച്ച് ആദരിച്ചു.