പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കു കൊണ്ടുവന്ന പഴകിയ മത്സ്യം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് അമരവിള ചെക്പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടയിലാണ് രേഖകളില്ലാതെ രണ്ടു ടോറസ് ലോറിയിലായി കൊണ്ടുവന്ന പഴകിയ മീന്‍ പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ പെരിയസ്വാമി (48) ,വിനോദ് (36) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
ഇലക്ട്രിക് വാഹനങ്ങൾ വിതരണം ചെയ്തു
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ ഹരിതകര്‍മ്മസേനകള്‍ക്കായി വാങ്ങിയ ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം മന്ത്രി ജി.ആര്.അനില്‍ നിര്‍വഹിച്ചു. ഓരോപഞ്ചായത്തിലേക്കും ഒരോ ഇലക്ട്രിക് ഓട്ടോകളാണ് നല്‍കിയത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വാര്‍ഡുതലത്തില്‍ ഹരിത കര്‍മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനായാണ് വാഹനങ്ങള്‍ അനുവദിച്ചത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ചു.
പഴകിയ മത്സ്യം പിടികൂടി
11:31 PM Mar 20, 2023 | Deepika.com