ആർപ്പൂക്കര: ജില്ലാ പഞ്ചായത്ത് ഡിവിഷൻ വിഹിത ഫണ്ട് വിനിയോഗിച്ച് ആർപ്പൂക്കര മണിയാപറമ്പ് തൊള്ളായിരം പാടശേഖരത്തിന് അനുവദിച്ച 16ക്ഷം രൂപയുടെ ആധുനിക രീതിയിലുള്ള സബ്മേഴ്സിബിൾ വെർട്ടിക്കൽ ആക്സിയൽ ഫ്ളോ പമ്പ് സെറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു.
അപ്പർകുട്ടനാട്ടിലെ നെൽകർഷക മേഖലയെ പരിപോഷിപ്പിക്കുന്നതിനു കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡോ. റോസമ്മ സോണി പറഞ്ഞു.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സവിത ജോമോൻ, പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, വിഷ്ണു വിജയൻ, ദീപാ ജോസ്, പാടശേഖരസമിതി പ്രസിഡന്റ് മാത്യു ജോസഫ്, സെക്രട്ടറി സണ്ണി പി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മംഗലശേരി തൊള്ളായിരം പാടശേഖരത്തിൽ സബ്മേഴ്സിബിൾ പമ്പ് പ്രവർത്തനം തുടങ്ങി
11:26 PM Mar 20, 2023 | Deepika.com