ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി

11:26 PM Mar 20, 2023 | Deepika.com
കോ​ട്ട​യം: സി​എം​എ​സ് കോ​ള​ജ് ഡ​യ​റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ്‌ സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​വും കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​സം​യു​ക്ത​മാ​യി നേ​ടാം ആ​രോ​ഗ്യം നേ​ടാം സ​ന്തോ​ഷം എ​ന്ന പേ​രി​ൽ പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​ത്ത് സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സു​മേ​ഷ്, എ​ൻ​എ​സ്എ​സ് കോ​ട്ട​യം ജി​ല്ലാ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ.​ആ​ർ. അ​ജീ​ഷ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പാ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു. നാ​ട​ക രൂ​പ​ത്തി​ലും നൃ​ത്ത​രൂ​പ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ വി​ഷ​യം അ​വ​ത​രി​പ്പി​ച്ച​ത് കാ​ഴ്ച​ക്കാ​രി​ൽ കൗ​തു​ക​വും ആ​വേ​ശ​വും ഉ​ണ​ർ​ത്തി. ല​ഘു​ലേ​ഖ വി​ത​ര​ണ​വും, ന​ൽ​പ്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണ​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. നാ​ലു ദി​വ​സം നീ​ണ്ടു നി​ന്ന ഭ​വ​ന സ​ന്ദ​ർ​ശ​ന​വും ആ​രോ​ഗ്യ സ​ർ​വ്വേ​യും പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യി​രു​ന്നു. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ രേ​ണു കെ. ​ഏ​ബ്ര​ഹാം, അ​ധ്യാ​പ​ക​രാ​യ ക​വി​ത വി​ജ​യ​ൻ, എ​സ്. ശ്രീ​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.