ചിങ്ങവനം: പൂവന്തുരുത്ത് മേല്‍പാലത്തിനു സമീപം നിരവധി വീട്ടുകാരുടെ സഞ്ചാരമാര്‍ഗമായ വഴി അടച്ചുകെട്ടാനുള്ള റെയില്‍വേ നീക്കത്തിനെതിരേ ജനകീയ സമരസമിതി സമരം ശക്തമാക്കുന്നു.
കഴിഞ്ഞദിവസം വഴി അടയ്ക്കാനായി റെയില്‍വേ അധികൃതര്‍ എത്തിയപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍, വാര്‍ഡംഗം വാസന്തി സലി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തുകയും റെയില്‍വേ ലൈനില്‍ കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തതോടെ പിന്തിരിയുകയായിരുന്നു.
പതിറ്റാണ്ടുകളായി 23 വീട്ടുകാരുടെ ഏകമാര്‍ഗവും 60 കുടുംബങ്ങള്‍ എളുപ്പമാര്‍ഗം സഞ്ചരിക്കുന്നതുമായ വഴിയാണിത്. എന്തുവിലകൊടുത്തും അടച്ചുകെട്ടാനുള്ള നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കാനുള്ള നീക്കത്തിലാണ് സമരസമിതി. ഇതിന്റെ ഭാഗമായി ഇന്നു വൈകുന്നേരം ആറിനു സ്ഥലത്ത് ദീപം തെളിച്ചു സമരസമിതി പ്രതിഷേധിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വഴി അടച്ചുകെട്ടാനുള്ള റെയില്‍വേ നീക്കത്തിനെതിരേ ജനകീയ സമരസമിതി സമരം ശക്തമാക്കുന്നു
11:25 PM Mar 20, 2023 | Deepika.com