കുവൈറ്റ് സിറ്റി : തായ് ലൻഡിലെ ബാങ്കോക്കിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിച്ചതായി കുവൈറ്റ് എയർവേയ്സ് അറിയിച്ചു. ആഴ്ചയിൽ നാല് വിമാനങ്ങളാണ് സർവീസുകൾ നടത്തുകയെന്ന് വൈറ്റ് എയർവേയ്സ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫയേസ് അൽ എനെസി പറഞ്ഞു.
രാജ്യത്ത് നിന്നും ടൂറിസ്റ്റുകൾ ഏറെ സഞ്ചരിക്കുന്ന പാതയാണ് ബാങ്കോക്ക്. വാണിജ്യ വിമാന സർവീസുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സർവീസ് പുനരാരംഭിക്കുന്നതെന്ന് കുവൈറ്റ് എയർവേയ്സ് അധികൃതർ അറിയിച്ചു. നേരത്തെ ഒമിക്രോണ്‍ വകഭേദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലസൂട്ടു, എസ്വതീനി, സാംബിയ, മലാവി എന്നീ രാജ്യങ്ങളിലേക്ക് വ്യോമഗതാഗത വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ജനിതകമാറ്റം വന്ന വ്യാപനശേഷി കൂടിയ വൈറസ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശനമായ പരിശോധനയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ നിയന്ത്രണങ്ങളോടെയും ജാഗ്രതയോടെയും വ്യോമ ഗതാഗതം നടത്തുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു.
സലിം കോട്ടയിൽ
തായ് ലൻഡിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചതായി കുവൈറ്റ് എയർവേയ്സ്
10:09 PM Dec 01, 2021 | Deepika.com