കോട്ടയം: ആധുനിക സീറോ മലബാർ സഭയുടെ പിതാവും ദീപിക ദിനപത്രത്തിനു പുതുജീവൻ നൽകി ചൈതന്യവത്താക്കുകയും ദീപിക ഫ്രണ്ട്സ് ക്ലബിനു പിതൃവാത്സല്യത്തോടെ എല്ലാവിധ പ്രോത്സാഹനവും നൽകുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു കാലം ചെയ്ത ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലെന്ന് ദീപിക ഫ്രണ്ട്സ് ക്ലബ് ചങ്ങനാശേരി അതിരൂപത സമിതി. അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി അനുശോചന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ആന്റണി തോമസ് മലയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സണ്ണി പുളിങ്കാല, അതിരൂപത വനിതാ പ്രസിഡന്റ് ആൻസി മാത്യു ചേന്നോത്ത്, സെക്രട്ടറി പരിമൾ ആന്റണി, വൈസ് പ്രസിഡന്റ് ജോഷി കൊല്ലാപുരം, ട്രഷറർ റ്റിജി ചിറ്റേട്ടുകളം തുടങ്ങിയവർ പ്രസംഗിച്ചു.
പാർപ്പിട മേഖലയ്ക്ക് ഒരു കോടി
പള്ളിക്കത്തോട്: പഞ്ചായത്തിലെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ഉത്പാദന മേഖലയിൽ 46.50 ലക്ഷം രൂപയുടെ 19 പദ്ധതികളും സേവനമേഖലയിൽ 2.98 കോടി രൂപയുടെ 79 പദ്ധതികളും ഉൾപ്പെടെ 137 പദ്ധതികൾക്കാണ് അംഗീകാരം.
വനിതാ ഘടക പദ്ധതിക്കായി 13.19 ലക്ഷം രൂപയും പട്ടികജാതിക്കാരുടെ സമഗ്ര വികസനത്തിനായി 19.6ലക്ഷം രൂപയും ഉൾപ്പെടുത്തിയിട്ടുണ്ട്. വനിതകൾക്കായി ഫിറ്റ്നസ് സെന്റർ വ്യക്തിഗത തൊഴിൽ സംരംഭ പദ്ധതി എന്നിവയും നടപ്പാക്കും. പട്ടികവർഗക്കാർക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വാട്ടർ ടാങ്ക് വിതരണ പദ്ധതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് കുട്ടികൾക്കായി അങ്കണവാടി കലോത്സവം, വയോജനങ്ങളുടെ കായികമേള ഈ വർഷം നടത്തും.
സ്കൂൾ, ആശുപത്രികൾ, അങ്കണവാടികൾ എന്നിവ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ 50 ലക്ഷവും ഉൾപ്പെടുത്തി. 20 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ നവീകരിക്കും. ലൈഫ് പദ്ധതി ഉൾപ്പെടുന്ന പാർപ്പിട മേഖലയ്ക്ക് ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. റോഡ് വികസനത്തിനായി 80 ലക്ഷം രൂപയുടെ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
ആർച്ച്ബിഷപ് മാർ പവ്വത്തിൽ ദീപികയ്ക്കു പുതുജീവൻ നൽകിയ മഹത് വ്യക്തിത്വം
11:25 PM Mar 20, 2023 | Deepika.com