കടുത്തുരുത്തി: പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ മെമുവിന്റെ കോച്ചുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ചു. എറണാകുളം - കോട്ടയം പാതയിലെ ജനപ്രിയ സര്‍വീസുകളായ കൊല്ലം - എറണാകുളം, എറണാകുളം - കൊല്ലം മെമു സ്പെഷല്‍ ട്രെയിനുകളുടെ കോച്ചുകളാണ് റെയില്‍വേ പുനഃസ്ഥാപിച്ചത്.
അറ്റകുറ്റപണികളുടെ പേരില്‍ കോച്ചുകള്‍ വെട്ടിക്കുറച്ച റെയില്‍വേയുടെ നടപടിക്കെതിരേ വലിയ രീതിയിലുള്ള പ്രതിഷേധം യാത്രക്കാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. 12 കോച്ചുകളുള്ള മെമു സര്‍വീസിലെ നാല് കോച്ചുകളാണു കഴിഞ്ഞ ഒരാഴ്ചക്കാലം വെട്ടിക്കുറച്ചത്. വിവിധ പാസഞ്ചര്‍ അസോസിയേഷനുകളും യാത്രക്കാരും നല്കിയ പരാതികളും സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചും ആദ്യം ദീപികയും തുടര്‍ന്നു മറ്റു മാധ്യമങ്ങളും നല്കിയ വാര്‍ത്തകളും പരിഗണിച്ചാണ് റെയില്‍വേ കോച്ചുകള്‍ പുനഃസ്ഥാപിച്ചത്.
കൊച്ചിയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ ഐടി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എറണാകുളത്തെ നിരവധിയായ സ്വകാര്യ ആശുപത്രികളിലേക്കു പോകുന്നവർക്കുമടക്കം ഏറെ ഉപകാരപ്രദമാണ് ഈ സര്‍വീസുകള്‍.
മെമുവിന്റെ കോച്ചുകള്‍ പുനഃസ്ഥാപിച്ചു
11:13 PM Mar 20, 2023 | Deepika.com