മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർധന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കൻഡറി പാലിയേറ്റീവ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. പ്രദീപ്, വിമല ജോസഫ്, രത്നമ്മ രവീന്ദ്രൻ, വാർഡ് മെംബർ ലിസി ജിജി, ഡോ. തസ്നി തുടങ്ങിയവർ പ്രസംഗിച്ചു. 60 രോഗികൾക്ക് രണ്ടു കിറ്റുകൾ വീതമാണ് വിതരണം ചെയ്തത്. സെക്കൻഡറി പാലിയേറ്റീവ് പരിചരിക്കുന്ന രോഗികൾക്കാണ് കിറ്റുകൾ നൽകിയത്.
ചിറക്കടവിൽ പ്ലാവ് ഗ്രാമം പദ്ധതി
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്ലാവ് ഗ്രാമം പദ്ധതി പ്രകാരം നൽകുന്ന പ്ലാവ് തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ഐ.എസ്. രാമചന്ദ്രൻ, അമ്പിളി ശിവദാസ്, ശ്രീലത സന്തോഷ്, എം.ജി. വിനോദ്, കെ.ജി. രാജേഷ്, പ്രീതാ ശൈലേന്ദ്രൻ, കൃഷി ഓഫീസർ യമുന ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഡയാലിസിസ് കിറ്റ് വിതരണം
10:53 PM Mar 20, 2023 | Deepika.com