എരുമേലി: കാര്യമായി വേനൽമഴ കനിയാതെ ജലക്ഷാമം രൂക്ഷമായിരിക്കേ ജല അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം വൻതോതിൽ റോഡുകളിലൂടെ ഒഴുകുന്നു.
ഇന്നലെ എരുമേലി റോട്ടറി വെയ്റ്റിംഗ് ഷെഡ്-ആമക്കുന്ന് റോഡിൽ പൊട്ടിയ ജലവിതരണ കുഴൽ നന്നാക്കി തകരാർ പരിഹരിക്കാൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും സാധിച്ചില്ല. തകരാർ പരിഹരിക്കാൻ കഴിയാതെ തൊഴിലാളികൾ പണികൾ നിർത്തി മടങ്ങുകയും ചെയ്തു.
കഴിഞ്ഞ ദിവസം ശ്രീനിപുരം കോളനി റോഡിൽ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പ്രവഹിച്ച് റോഡിലെ ടാറിംഗ് പൊളിഞ്ഞിരുന്നു.
ജലക്ഷാമം രൂക്ഷം; പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
10:48 PM Mar 20, 2023 | Deepika.com