പൈക: എലിക്കുളം പഞ്ചായത്ത് രണ്ടാം വാര്ഡില്പ്പെട്ടതും കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഗതാഗതയോഗ്യമല്ലാതിരുന്നതുമായ ഏഴാംമൈല്‍-പാമ്പോലി റോഡിന്റെ 600 മീറ്റര്‍ ദൂരം ഗതാഗതയോഗ്യമാക്കി.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 11 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടത്തിയത്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ മാത്യൂസ് പെരുമനങ്ങാട്ട്, ജയിംസ് ജീരകത്ത്, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി കുന്നപ്പള്ളില്‍, തോമാച്ചന് പാലക്കുടി, ജോര്‍ജുകുട്ടി പനച്ചിക്കല്‍, റ്റോജോ കോഴിയാറ്റുകുന്നേല്‍, എന്‍.ആര്. ബാബു, സാബുജന്‍ കരുനാട്ട്, സിസ്റ്റര്‍ റെനി എന്നിവര്‍ പ്രസംഗിച്ചു.
ഏഴാംമൈല്‍-പാമ്പോലി റോഡ് ഗതാഗതയോഗ്യമാക്കി
10:48 PM Mar 20, 2023 | Deepika.com