പാറത്തോട്: എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ മുടക്കി നിർമാണം പൂർത്തീകരിച്ച ഇടച്ചോറ്റി-സെഹിയോൻമല-സരസ്വതിദേവീ ക്ഷേത്രം റോഡ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം സാജൻ കുന്നത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, വാർഡ് മെംബർ സോഫി ജോസഫ്, വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി, ഇടച്ചോറ്റി സരസ്വതിദേവീ ക്ഷേത്രം മുഖ്യകാര്യദർശി ശ്രീസരസ്വതി തീർഥ പാദസ്വാമി, പഞ്ചായത്തംഗങ്ങളായ ഡയസ് കോക്കാട്ട്, കെ.പി. സുജിലൻ, സി.കെ. ഹംസ, കെ.എസ്. വിജയൻ കൊച്ചുകുന്നേൽ എന്നിവർ പങ്കെടുത്തു.
റോഡ് നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ജോസ് നന്തികാട്ടുപടവിൽ, തോമസ് മാത്യു പുതിയാപറമ്പിൽ, ഐസക് ജയിംസ് വെട്ടിക്കാട്ട് എന്നിവരെ ആദരിച്ചു.
ഇടച്ചോറ്റി-സെഹിയോൻമല-സരസ്വതിദേവീ ക്ഷേത്രം റോഡ് ഉദ്ഘാടനം
10:48 PM Mar 20, 2023 | Deepika.com