കൂട്ടിക്കൽ: സർക്കാർഭൂമി കൈയേറിയവരെ റവന്യുസംഘം ഒഴിപ്പിച്ചു. കൂട്ടിക്കൽ പഞ്ചായത്തിൽപ്പെട്ട വാഗമൺ തങ്ങൾപാറയ്ക്ക് സമീപമാണ് സ്വകാര്യ വ്യക്തി സർക്കാർഭൂമി കൈയേറി നിർമാണം നടത്തിയത്.
സ്വകാര്യ വ്യക്തിയുടെ കൈവശമിരിക്കുന്ന ഭൂമിയിലേക്ക് റവന്യുഭൂമി കൈയേറി റോഡ് നിർമിക്കുകയായിരുന്നു. വിവരമറിഞ്ഞ് റവന്യുസംഘമെത്തി നിർമാണം നടത്തരുതെന്ന് നിർദേശം നൽകിയെങ്കിലും ഇത് അവഗണിച്ച് വീണ്ടും റോഡുപണി തുടരുകയായിരുന്നു. 150 മീറ്ററോളം റവന്യുഭൂമി കൈയേറിയായിരുന്നു നിർമാണം. ഇതോടെ ഞായറാഴ്ച റവന്യുസംഘമെത്തി വീണ്ടും ജോലി തടഞ്ഞു. കോൺക്രീറ്റ് ജോലി നടക്കുന്നതു തടഞ്ഞ അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കോൺക്രീറ്റ് പൊളിച്ചുനീക്കുകയും റോഡ് കുഴിയാക്കുകയും ചെയ്തു.
സർക്കാർഭൂമി കൈയേറിയവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർഭൂമിയിലെ കൈയേറ്റം റവന്യുസംഘം ഒഴിപ്പിച്ചു
10:48 PM Mar 20, 2023 | Deepika.com