ഗ്യാ​സ് കു​റ്റി പൊ​ട്ടി​ത്തെ​റി​ച്ച് ‌ ഹോ​ട്ട​ൽ ക​ത്തി​ന​ശി​ച്ചു

10:43 PM Mar 20, 2023 | Deepika.com
പീ​രു​മേ​ട് : പ​ള്ളി​ക്കു​ന്നി​ൽ ഗ്യാ​സ് കു​റ്റി പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടി​ത്തം. പ​ള്ളി​ക്കു​ന്ന് പാ​റ പ​റ​മ്പി​ൽ ജോ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ 6.30ഓ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പാ​ച​ക​ത്തി​നാ​യി ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ സ്റ്റൗ ​ക​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തീ ​ക​ത്തി​പ്പ​ട​ർ​ന്ന​തോ​ടെ ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.
നാ​ട്ടു​കാ​രും പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. ഹോ​ട്ട​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫ്രി​ഡ്ജ്, ഫ്രീ​സ​ർ, വാ​ഷിം​ഗ് മെ​ഷി​ൻ, മി​ക്സി, ടി​വി തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ത്തി​ന​ശി​ച്ചു. ഹോ​ട്ട​ൽ​ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​നാ​യി വാ​ങ്ങി​വ​ച്ചി​രു​ന്ന പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ളം നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ജോ​ജി​യു​ടെ​യും കു​ടു​മ്പ​ത്തി​ന്‍റെ​യും ഏ​ക വ​രു​മാ​ന​മാ​ണ് ന​ഷ്ട​മാ​യ​ത്.