തൊടുപുഴ: നൂറുകണക്കിനു വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന തൊടുപുഴ-ഉടുന്പന്നൂർ റൂട്ടിൽ മുതലക്കോടം ജംഗ്ഷനു സമീപത്തെ ചെറിയ പാലം അപകടാവസ്ഥയിൽ.
മുതലക്കോടം സേക്രഡ് ഹാർട്ട് ഹൈസ്കൂളിനു മുന്നിലുള്ള വളവിലെ പാലമാണ് അടിഭാഗത്തെ കോണ്‍ക്രീറ്റ് തകർന്നു അപകടാവസ്ഥയിലായിരിക്കുന്നത്. പാലത്തിന്റെ സ്ഥിതി ഏറെ ശോചനീയമായിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
സർവീസ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയിലെ പാലമാണ് ഇത്തരത്തിൽ അപകടാവസ്ഥയിലായിരിക്കുന്നത്.
പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് ഇതിന്റെ അപകടാവസ്ഥ അറിയില്ല. എന്നാൽ, പാലത്തിന്റെ അടിയിൽ ഇറങ്ങി നോക്കുന്പാഴാണ് കോണ്‍ക്രീറ്റിന്റെ ശോചനീയാവസ്ഥ വ്യക്തമാകുന്നത്.
കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലെ കന്പികൾ തുരുന്പെടുത്തു ദ്രവിച്ച നിലയിലാണ്. കൂടാതെ പാലത്തിന്റെ കൽക്കെട്ടുകളും തകർന്നുതുടങ്ങി. ഓരോ വർഷവും ശക്തമായ വെള്ളമൊഴുക്ക് ഉണ്ടാകുന്പോൾ പാലത്തിന്റെ അവസ്ഥ കൂടുതൽ ശോചനീയമാകുകയാണ്. പൊതുമരാമത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് പാലത്തിന്റെ ദുരവസ്ഥയ്ക്കു രിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മുതലക്കോടം പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അപകടാവസ്ഥയിൽ
10:43 PM Mar 20, 2023 | Deepika.com