ആയുർവേദ ആശുപത്രി ജീവനക്കാരൻ കിണറ്റിൽ മരിച്ചനിലയിൽ
10:40 PM Mar 20, 2023 | Deepika.com
നെടുന്പാശേരി: ചെങ്ങമനാട് കപ്രശേരി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ പാർട്ട് ടൈം ജീവനക്കാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കപ്രശേരി ചൂരംപിള്ളി മോഹൻകുമാർ (സത്യൻ-65) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രമാദേവി ദേശം തോപ്പിൽ കുടുംബാംഗം. മകൻ: വൈശാഖ് സി. മോഹനൻ (നെടുന്പാശേരി എയർപോർട്ട് ജീവനക്കാരൻ).