ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ മകൻ ജെഫിൻ കിഴക്കേക്കുറ്റിന്റെ ആകസ്മിക വേർപാടിൽ പെൻസിൽവേനിയ ചാപ്റ്റർ ദുഃഖം രേഖപ്പെടുത്തി.
ഇന്ത്യ പ്രസ് ക്ലബിന്റെ നാഷണൽ കണ്‍വൻഷനിൽ ബിജുവിനോടൊപ്പം കണ്‍വൻഷന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച ജെഫിന്റെ വേർപാട് ഞെട്ടലോടെയാണ് പ്രസ്ക്ലബ് അംഗങ്ങൾ ശ്രവിച്ചത്. ബിജുവിന്റെ കുടുംബത്തിലുണ്ടായ വേർപാടിലും ദുഃഖത്തിലും ഏവരും പങ്കുചേരുന്നതായി ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
ജോർജ് ഓലിക്കൽ
ജെഫിൻ കിഴക്കേക്കുറ്റിന്റെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് പെൻസിൽവേനിയ ചാപ്റ്റർ അനുശോചിച്ചു
09:22 PM Dec 01, 2021 | Deepika.com