മാന്നാർ: അപ്പർകുട്ടനാടൻ മേഖല വിളവെടുപ്പിലേക്കു കടന്നു. കൃഷിയാരംഭം മുതൽ വിവിധ പ്രശ്നങ്ങളെ അഭിമുഖീകരിച്ചാണ് കർഷകർ നെല്ല് വിളയിച്ചെടുത്തത്. വേനൽമഴ ശക്തമാകുന്നതിനു മുൻപ് പാകമായ നെല്ല് കൊയ്ത് കരയ്ക്കെത്തിക്കാനുള്ള നീക്കത്തിലാണ് കർഷകർ.
മാന്നാർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ 13 പാടശേഖരങ്ങളിലായുള്ള 1200 ഏക്കർ പുഞ്ച കൃഷിയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. കൊയ്ത്തുത്സവം ഇടപുഞ്ച കിഴക്ക് പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്ഘാടനം ചെയ്തു.
ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, സുനിത ഏബ്രഹാം, സുജാത മനോഹരൻ, സലീനാ നൗഷാദ്, വി.ആർ. ശിവപ്രസാദ്, കൃഷി ഓഫീസർ ഹരികുമാർ പി.സി, വിനി ദാസ്, കോശി സി. ചാക്കോ, സുകുമാരൻ, പാടശേഖര ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
അപ്പർകുട്ടനാടൻ മേഖല വിളവെടുപ്പിലേക്ക്
10:30 PM Mar 20, 2023 | Deepika.com