പാലാ: ആവിഷ്കാര സ്വാതന്ത്യത്തിന്റെ പേരില്‍ സന്യസ്തരെ അപമാനിക്കുന്നത് അപലപനീയമാണെന്നും വിവാദമായിരിക്കുന്ന കക്കുകളി നാടകം നിരോധിക്കണമെന്നും മോന്‍സ് ജോസഫ് എംഎല്‍എ. ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുരിശുപള്ളി ജംഗ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് വാഗ്ദാനം ചെയത റബറിന്റെ അടിസ്ഥാന വില 250 രൂപയായി ഉയര്‍ത്തണമെന്നും വിലസ്ഥിരതാ ഫണ്ട് കുടിശിക എത്രയും വേഗം വിതരണം ചെയ്യണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, ഡോ. ഗ്രേസമ്മ മാത്യു, ജയ്സണ്‍ ജോസഫ്, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലി, ജയിംസ് തെക്കേല്‍, മൈക്കിള്‍ പുല്ലുമാക്കല്‍, അഡ്വ. ജോസഫ് കണ്ടത്തില്‍, പ്രസാദ് ഉരുളികുന്നം, അഡ്വ. ജോബി കുറ്റിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, മത്തച്ചന് പുതിയിടത്തുചാലില്‍, നിതിന്‍ സി. വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നാടകം നിരോധിക്കണം: മോന്‍സ് ജോസഫ് എംഎല്‍എ
10:14 PM Mar 20, 2023 | Deepika.com