ഭരണങ്ങാനം: ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ 23 മുതല്‍ 25 വരെ വാര്‍ഷിക ധ്യാനം നടക്കും. 26ന് വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്തിരുനാള്‍ ആഘോഷിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം - മോണ്‍. ജോസഫ് മലേപറമ്പില്‍. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം,
ഊട്ടുനേര്‍ച്ച.
30, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ നാലപ്തുമണി ആരാധന നടക്കും. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. രാവിലെ 6.45നു വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ദിവ്യകാരുണ്യ ആരാധനയ്ക്ക് വിവിധ വാര്‍ഡുകള്‍ നേതൃത്വം വഹിക്കും.
ഏപ്രില്‍ ഒന്നിനു രാവിലെ പത്തിന് വിശുദ്ധ കുര്‍ബാന, സന്ദേശം, ദിവ്യകാരുണ്യപ്രദക്ഷിണം -മോണ്‍. ജോസഫ് കണിയോടിക്കല്‍.
ഭരണങ്ങാനം ഫൊറോന പള്ളിയില്‍ നാല്പതുമണി ആരാധനയും വാര്‍ഷികധ്യാനവും
10:14 PM Mar 20, 2023 | Deepika.com