സംസ്ഥാന കബഡി കോഴിക്കോടിന് ഇരട്ടക്കിരീടം
01:04 AM Mar 20, 2023 | Deepika.com
ചെറുവത്തൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കാവുഞ്ചിറയില്‍ നടന്ന സംസ്ഥാന കബഡി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിത വിഭാഗത്തില്‍ കോഴിക്കോടിന് ഇരട്ടക്കിരീടം. ഇരു ഫൈനലുകളിലും ആതിഥേയരായ കാസര്ഗോഡിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. പുരുഷ വിഭാഗത്തില്‍ എറണാകുളവും വനിതാവിഭാഗത്തില്‍ കണ്ണൂരും മൂന്നാംസ്ഥാനം നേടി. സമാപനസമ്മേളനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ ഷെരീഫ് പാലോളി, ബിആര്‍ഡിസി എംഡി ഷിജിന് പറമ്പത്ത്, എ.ജി.ബഷീര്‍, ടി.കെ.സി.ഹാജി, ജഗദീഷ് കുമ്പള എന്നിവര്‍ പ്രസംഗിച്ചു. യുവജന ക്ഷേമ ബോര്‍ഡ് മെംബര്‍ ദീപു പ്രേംനാഥ് സ്വാഗതവും ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് നന്ദിയും പറഞ്ഞു.