മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി. കാസർഗോഡ് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് 53,59,590 രൂപ വരുന്ന 930 ഗ്രാം സ്വർണം പിടികൂടിയത്. ദോഹയിൽ നിന്നും വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ്. കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ ചെക്ക് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി അടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടുമ്പോൾ 1009 ഗ്രാം സ്വർണമുണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടു ത്തപ്പോൾ 930 ഗ്രാം സ്വർണമാണ് ലഭിച്ചത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വി. ശിവരാമൻ, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ഗീതാകു മാരി, വില്യംസ്, ഇൻസ്പെക്ടർമാരായ രാംലാൽ, സൂരജ് ഗുപ്ത, നിവേദിത, ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 53.59 ലക്ഷത്തിന്റെ സ്വർണം പിടികൂടി
01:04 AM Mar 20, 2023 | Deepika.com