പയ്യാവൂർ : കർഷകരുടെ ജീവൻ കാട്ടാനയിൽ നിന്നും മറ്റു വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കാൻ ഇനിയെങ്കിലും സർക്കാർ തയാറാകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ സമീപനം മൂലം ചെറുകിട നാമമാത്ര കർഷകർ അത്യന്തം പ്രതിസന്ധിയിലാണ്.
കാർഷിക ഉത്പന്നങ്ങൾക്കു വിലയില്ലഎന്ന് മാത്രമല്ല കർഷകരുടെ ജീവൻ പോലും അപകടത്തിലാ ണ്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി കർഷകരുടെ ജീവനാണ് കാട്ടാനയുടെയും മറ്റും ആക്രമണത്തിൽ പൊലിഞ്ഞത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അലംഭാവം ക്രൂരമാണ്. വീട്ടിൽനിന്നും വിളിപ്പാടകലെ വച്ചാണ് ആറളം പുനരധിവാസ മേഖലയിൽ രഘു എന്ന ചെറുപ്പക്കാരന് കാട്ടാനയുടെ ആക്രമ മൂലം ദാരുണാന്ത്യം ഉണ്ടായത്.
കൃഷി പാടേ ഉപേക്ഷിച്ച കർഷകരുടെ ജീവൻ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ് കേരള ത്തിൽ പലയിടത്തും ഉള്ളത്. കാട്ടുമൃഗങ്ങളുടെ ജീവന്റെ വില പോലും കൽപ്പി ക്കാത്ത സർക്കാരുകളാണ് നിർഭാഗ്യവശാൽ കേന്ദ്രത്തിലും കേരളത്തിലും ഉള്ളത്. ഇനിയെങ്കിലുംവന്യമൃഗങ്ങളിൽനിന്നും കർഷകരുടെ ജീവൻ രക്ഷിക്കാനുള്ള അടിയന്തര നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കയച്ച നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകരുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണം: കെ.സി. വിജയൻ
01:02 AM Mar 20, 2023 | Deepika.com