ദോഹ: ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്ര വിവരണ ഗ്രന്ഥമായ കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു.
റേഡിയോ സുനോയിൽ നടന്ന ചടങ്ങിൽ ഒലീവ് സുനോ റേഡിയോ നെറ്റ് വർക് സഹ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീറലി പരുവളളിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
ബ്രില്ല്യന്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് പുസ്കത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ സുനോ ഡയറ്ടർ കൃഷ്ണകുമാർ, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി.കെ.ജോണ്, ഗുഡ് വിൽ കാർഗോ മാനേജിംഗ് ഡയറക്ടർ നൗഷാദ് അബ്ദു, വി വണ് ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫൂർ, ദോഹ ബ്യൂട്ടി സെന്റർ മാനേജിംഗ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പോസ്, ഏവൻസ് ട്രാവൽ ആന്റ് ടൂർസ് സിഇഒ നിൽഷാദ് നാസർ, ഹോളിഡേയ്സ് മാനേജർ അൻവർ സാദിഖ് എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ആർ.ജെ. അഷ്ടമിയായിരുന്നു പരിപാടിയുടെ അവതാരക. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആർ.ജെ. അപ്പുണ്ണിയും ഡോ. അമാനുല്ല വടക്കാങ്ങരയും പരിപാടിക്ക് നേതൃത്വം നൽകി.
റേഡിയോ സുനോ നാലാം വാർഷികത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഏവൻസ് ട്രാവൽ ആന്റ് ടൂർസും സംയുക്തമായി സംഘടിപ്പിച്ച ഫ്ളൈ വിത് ആർജെസിന്റെ വിശേഷങ്ങളുൾപ്പെടുത്തിയുള്ള യാത്ര വിവരണമാണിതെന്നും സൗജന്യ കോപ്പികൾക്ക് 44324853 എന്ന നന്പറിൽ ബന്ധപ്പെടണമെന്നും ഗ്രന്ഥകാരൻ അറിയിച്ചു. യീീസബൃലമഹലെബ2021ിീ്ല.ഷുഴ
അഫ്സൽ കിളയിൽ
കൊതിപ്പിക്കുന്ന ദുബൈ നഗരത്തിലൂടെ പ്രകാശനം ചെയ്തു
08:53 PM Nov 30, 2021 | Deepika.com