തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ല്ല; പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ ദു​രി​ത​ത്തി​ൽ

12:43 AM Mar 20, 2023 | Deepika.com
ക​ല്ല​ടി​ക്കോ​ട്: ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ ക​നാ​ൽ റോ​ഡി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ക​ല്ല​ടി​ക്കോ​ട് കീ​രു​പ്പാ​റ വ​ഴി​യി​ലൂ​ടെ​യാ​ണ് കൂ​ട്ടം​കൂ​ട്ട​മാ​യി പ്രഭാത സവാരിക്ക് ഇറങ്ങുന്നത്.
തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ഴ ജ​ന്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ റോ​ഡി​ൽ ഉ​ണ്ടെ​ങ്കി​ൽ ക​ണ്ടെ​ത്താ​ൻ ക​ഴി​യി​ല്ല. ജോ​ലി​ക്കും ക​ന്പ​നി​ക​ളി​ലേ​യ്ക്കും പോ​കേ​ണ്ട​വ​ർ വെ​ളു​പ്പി​നെ ന​ട​ക്കാ​നി​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നൂ​റോ​ളം പേ​രാ​ണ് ക​ല്ല​ടി​ക്കോ​ട് ക​നാ​ൽ പാ​ലം മു​ത​ൽ കീ​രി​പ്പാ​റ നീ​ർ​പാ​ലം​വ​രെ ദി​വ​സ​വും രാ​വി​ലെ ന​ട​ക്കു​ന്ന​ത്. ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ലെ 4, 8, 6 വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ ​ക​നാ​ൽ റോ​ഡി​ൽ തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​യി​ട്ടി​ല്ല. വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.