അങ്കമാലി: യാക്കോബായ യൂത്ത് അസോസിയേഷന് ആഴകം, മൂക്കന്നൂര്‍, പൂതംകുറ്റി, എടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ അങ്കമാലി മേഖലയിലെ മുപ്പതോളം ഇടവകളുടെയും സണ്‍ഡേ സ്കൂള്‍ ,വനിതസമാജം, യൂത്ത് അസോസിയേഷന് എന്നീ ഭക്തസംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖണ്ഡവേദപാരായണ യജ്ഞം- വചനക്കൊയ്ത്ത്-ആഴകം സെന്റ് മേരീസ് ഹെര്മ്മോന് പള്ളിയില്‍ ആരംഭിച്ചു.
എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉല്‍പ്പത്തി പുസ്തകം ഒന്നാം അധ്യായം വായിച്ച് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഏല്യാസ് ഐപ്പ് അധ്യക്ഷത വഹിച്ചു. ടൈറ്റസ് വര്‍ഗീസ് കോറെപ്പീസ്കോപ്പ, ഫാ. വര്‍ഗീസ് പാലയില്‍, ഫാ. ഗീവര്‍ഗീസ് മണ്ണാറമ്പില്‍, ഫാ. എല്‍ദോ ചെറിയാന്, ഫാ. ബെന്നി മനേക്കുടി, ഫാ. എല്‍ദോ ചക്യാട്ടില്‍, ഫാ. ബേസില്‍ അറയ്ക്കപ്പറമ്പില്‍, ഫാ. ഡോണ്‍ പോള്‍, ഡീക്കണ്‍ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ആഴകം പള്ളിയില്‍ വചനക്കൊയ്ത്ത് ആരംഭിച്ചു
12:24 AM Mar 20, 2023 | Deepika.com