പറവൂർ: ചിക്കൻപോക്സിനെതിരേ ജാഗ്രത പുലർത്തണമെന്ന് വടക്കേക്കര വില്ലേജ് ജനകീയ സമിതി. ചൂട് അമിതമായിട്ടുള്ള ഇപ്പോഴത്തെ കാലാവസ്ഥ ചിക്കൻപോക്സിന് അനുകൂലമാണ്. വില്ലേജ് പരിധിയിൽ ചിക്കൻപോക്സ് കണ്ടു തുടങ്ങിയിട്ടുണ്ടെന്നും യോഗം മുന്നറിയിപ്പു നൽകി.
ദേഹത്ത് പോളങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചിറ്റാറ്റുകര ഫാമിലി ഹെൽത്ത് സെന്ററിൽ മരുന്ന് ലഭ്യമാണ്. ജലക്ഷാമ സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ, പൊതു ടാപ്പുകൾ നന്നാക്കുന്നത്, പൊതുകിണറുകൾ വൃത്തിയാക്കുന്നത്, തീപിടുത്ത സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വില്ലേജ് ഓഫീസറെ അറിയിക്കാവുന്നതാണ്. ചൂടിന്റെ കാഠിന്യം കണക്കിലെടുത്ത് തണ്ണീർ പന്തലുകളൊരുക്കാൻ സന്നദ്ധ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണമെന്ന് യോഗം അഭ്യർഥിച്ചു.
വില്ലേജ് ഓഫീസർ കെ. ശ്രീകല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.അബ്ദുള്ള, കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു, സ്പെഷൽ വില്ലേജ് ഓഫീസർ അനൂപ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.ജി. ദത്തൻ തുടങ്ങിയവർ സംസാരിച്ചു.
ചിക്കൻപോക്സിനെതിരേ ജാഗ്രത വേണം: വില്ലേജ് ജനകീയ സമിതി
12:24 AM Mar 20, 2023 | Deepika.com