അങ്കമാലി : ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്ന കിടങ്ങൂർ അൽഫോൻസ് സദൻ സ്പെഷൽ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പുനരുദ്ധാരണം കൊച്ചിൻ ഷിപ്യാർഡിന്റെ സിഎസ്ആർ ഫണ്ട് വഴിയായി നടത്തി. കൊച്ചിൻ ഷിപ്യാർഡിന്റെ ഡയറക്ടർ അമരപലി പ്രശാന്ത് സാൽവെ പുനരുദ്ധാരണം നടത്തിയ രണ്ടാം നിലയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഷേഫി ഡേവിസ് അധ്യക്ഷത വഹിച്ചു. സിഎസ്ആർ അസിസ്റ്റന്റ് ജനറൽ മാനേജർ പി.എൻ. സമ്പത്ത് കുമാർ മുഖ്യപ്രഭാഷണവും നടത്തി. തുറവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ സ്കിൽ ഡെവലപ്മെന്റ് എക്യുമെൻസ് കുട്ടികൾക്ക് വിതരണം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സുദീപ , സിഎസ്ആർ മാനേജർ എ.കെ. യൂസഫ് , പി.എസ്. ശശീന്ദ്രദാസ് , ലോക്കൽ മാനേജർ സിസ്റ്റർ എമിൽ ജോസ് , പെയ്ഡ് ജില്ലാ സെക്രട്ടറി റെജി പോൾ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനം ചെയ്തു
12:24 AM Mar 20, 2023 | Deepika.com