കൂത്താട്ടുകുളം: നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കാർ യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരിക്ക്. കാക്കൂർ പറയാറുകുഴിയിൽ ഇസബെല്ലയ്ക്കാണ് (15) പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റ ഇസബെല്ലയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ല. കാറോടിച്ചിരുന്ന ഇസബെല്ലയുടെ പിതാവ് ജോണ്സണ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പറയുന്നു. അപകടത്തിൽ ജോണ്‍സണിന് പരിക്കില്ല.
കാക്കൂരിൽനിന്നു കൂത്താട്ടുകുളത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന് സമീപത്തെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു.
കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്ക്
12:24 AM Mar 20, 2023 | Deepika.com