നെടുമ്പാശേരി: കുന്നുകര വടക്കേ അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ തരിശുരഹിത ഗ്രാമം എന്ന ലക്ഷ്യത്തിനായി കൃഷിക്കൊപ്പം കളമശേരി പദ്ധതിയുമായി സഹകരിച്ച് നടത്തിയ രക്തശാലി നെല്ലിന്റെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തുടർച്ചയായി നടത്തിവരുന്ന കൃഷിയുടെ ഭാഗമായി ഈ വർഷം വായനശാല കേരളത്തിലെ തനത് നെല്ലിനമായ രക്തശാലിയുടെ കൃഷിയാണ് ഇറക്കിയിരുന്നത്. ഒന്നര ഏക്കർ വരുന്ന കൃഷിഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. ജൈവ കൃഷി രീതിയാണ് പരീക്ഷിച്ചത്.
ഇതോടൊപ്പം സാധാരണ നെല്ലിനം ഒന്നര ഏക്കറോളം കൃഷി ചെയ്തിട്ടുണ്ട്.
കൊയ്ത്തുത്സവം വായനശാല പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. വായനശാല നിർവാഹക സമിതി അംഗം വി.കെ. അനീഷ് ചടങ്ങിൽ അധ്യക്ഷനായി.
സെക്രട്ടറി പ്രദീപ്, ബാലവേദി ജോയിന്റ് സെക്രട്ടറി എ.പി. കൃഷ്ണജിത്ത് എന്നിവർ സംസാരിച്ചു.
ജൈവ നെൽക്കൃഷി വിളവെടുപ്പ് നടത്തി
12:24 AM Mar 20, 2023 | Deepika.com