അബുദാബി : പേഴ്സണ്‍ വിത്ത് സ്പെഷ്യലൈസ്ഡ് ടാലെന്റ് വിഭാഗത്തിൽ മലയാളിക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അലൈനിലെ യുഎഇ യൂണിവേഴ്സിറ്റി, കോളേജ് ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസിൽ പിഎച്ച്ഡി സ്കോളർ ആൻഡ് റിസേർച്ചർ ആയ ആലപ്പുഴ സ്വദേശി തനു താരിഖിനാണ് ഗോൾഡൻ വിസ ലഭിച്ചിരിക്കുന്നത്.
മോളിക്യൂളർ വൈറോളജി ആൻഡ് ക്യാൻസർ റിസേർച് എന്ന വിഭാഗത്തിലാണ് തനു താരിഖിന്റെ ഗവേഷണം നടക്കുന്നത്. അബുദാബിയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന മുഹമ്മദ് താരിഖാണ് ഭർത്താവ്.
അനിൽ സി. ഇടിക്കുള
മലയാളി വനിതക്ക് യുഎഇ സർക്കാരിന്റെ ഗോൾഡൻ വിസ
11:33 PM Nov 29, 2021 | Deepika.com