കാക്കനാട്: മറൈൻഡ്രൈവിലെ പാർക്കിംഗിൽനിന്ന് ബൈക്കുകൾ മോഷണം പോയി. കാക്കനാട് നെസ്റ്റ് ഗ്രൂപ്പ് ജീവനക്കാരായ എബിൻ സാബുവിന്റെ ആർസി 200 ബൈക്കും എം.കെ. മിഥുന്റെ ഡ്യൂക്ക് ബൈക്കുമാണ് മോഷണം പോയത്. വെള്ളിയാഴ്ച വെളുപ്പിനെയായായിരുന്നു സംഭവം. ജോലി കഴിഞ്ഞ് സുഹൃത്തിനെ രണ്ടു ബൈക്കുകളിലായി വൈപ്പിനിൽ കൊണ്ടുവിടാൻ പോയതായിരുന്നു ഇവർ.
മറൈൻ ഡ്രൈവിലെത്തിയപ്പോൾ വിശ്രമിക്കുന്നതിനായി പാർക്കിംഗിൽ ബൈക്ക് വച്ചശേഷം ഇവർ പുറത്തേക്കുപോയി. തിരിച്ചെത്തുമ്പോൾ വാഹനങ്ങൾ മോഷണം പോയിരുന്നു.
പ്രദേശത്തെ സിസി ടിവി പരിശോധിച്ചതിൽനിന്ന് നാലു പേരടങ്ങുന്ന സംഘമാണ് മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. അന്വേഷണം തുടരുന്നു.
മറൈൻഡ്രൈവിൽനിന്ന് ബൈക്കുകൾ മോഷണം പോയി
12:21 AM Mar 20, 2023 | Deepika.com