കോതമംഗലം: നീണ്ടപാറയിലെ കാട്ടാനശല്യം പരിഹരിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം. നേര്യമംഗലം നീണ്ടപാറയിലെ ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനകൾ മാറിയിരിക്കുകയാണ്.
പ്രദേശത്ത് അൻപതോളം കുടുംബങ്ങളാണ് കാട്ടാനയെ ഭയന്ന് ജീവിക്കുന്നത്. കൃഷിയെല്ലാം കാട്ടാനകൾ നശിപ്പിച്ച് തരിശു ഭൂമിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കർഷകനായ പിതാംബരന്റെ കൃഷി കാട്ടാനകൾ നശിപ്പിച്ചു. പീതാംബരൻ വനംവകുപ്പ് ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം നടത്തിയാണ് സംഭവത്തിൽ പ്രതിഷേധിച്ചത്.
വനവും ജനവാസ മേഖലയും അതിരിടുന്ന പ്രദേശത്ത് വൈദ്യുതി വേലിയും കിടങ്ങും സ്ഥാപിച്ച് കാട്ടാന കടന്നുവരുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യത്തിന് അറുതി വരുത്താൻ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ഷിബു തെക്കുംപുറം മുന്നറിയിപ്പു നൽകി.
കാട്ടാനശല്യം പരിഹരിക്കണം
12:21 AM Mar 20, 2023 | Deepika.com