മൂവാറ്റുപുഴ: ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ മൂവാറ്റുപുഴ ചാപ്റ്റർ ഉദ്ഘാടനവും മൂവാറ്റുപുഴ സംവർത്തിക ആയുർവേദ ആശുപത്രി വാർഷികവും തൃപ്പൂണിത്തറ ആയുർവേദ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.ഡി. ശ്രീകുമാർ നിർവഹിച്ചു. യോഗത്തിൽ ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. ജോർജ് അധ്യക്ഷത വഹിച്ചു.
സംവർത്തിക ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്ടർ പി.ജി. സുനിൽകുമാർ, മൂവാറ്റുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോസ് വി. കാക്കനാട്, വൽസലാദേവി, ലതിക, എലിസബത്ത്, സുബ്രഹ്മണ്യൻ നന്പൂതിരി, ഭാനിശ്രീ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണ രംഗത്ത് മില്ലറ്റിന്റെ ഉപയോഗം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന വിഷയത്തിൽ പഠന ക്ലാസും ഇതോടനുബന്ധിച്ച് നടന്നു. ഗുണനിലവാരമുള്ള മില്ലറ്റുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക, മില്ലറ്റിന്റെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക എന്നിവയാണ് മില്ലറ്റ് ഫൗണ്ടേഷൻ മൂവാറ്റുപുഴ ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഗ്ലോബൽ മില്ലറ്റ് ഫൗണ്ടേഷൻ ഉദ്ഘാടനം
12:21 AM Mar 20, 2023 | Deepika.com