മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിന് സമീപം ഉണ്ടായ കടന്നൽ ആക്രമണത്തിൽ എട്ട് പേർക്ക് കുത്തേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഒരു മാസം മുന്പാണ് ഇവിടെവച്ച് വിദ്യാർഥികളടക്കം ഏഴ് പേർക്ക് കുത്തേറ്റത്. സമീപത്തെ പെട്രോൾ പന്പിലെ തൊഴിലാളിക്ക് നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയം ഇതുവഴി എത്തിയവർക്ക് നേരെയും പിന്നീട് ആക്രമണമുണ്ടായി.
അവശ്യ മരുന്നുകളുടെ
ക്ഷാമം പരിഹരിക്കണം
പോത്താനിക്കാട്: പഞ്ചായത്തിലെ സർക്കാർ ആശുപത്രിയിലെ അവശ്യ മരുന്നുകളുടെ ക്ഷാമം എത്രയും വേഗം പരിഹരിക്കണമെന്ന് ആംആദ്മി പാർട്ടി പോത്താനിക്കാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടികളുടെ വാക്സിൻ (പിസിവി), പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അത്യാവശ്യ മരുന്നുകൾ ആശുപത്രിയിൽ ലഭ്യമല്ലാതായിട്ട് മാസങ്ങളായെന്ന് പരാതിയിൽ പറയുന്നു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എബിൻ എൽദോ, ഐസക്ക് പോൾ, ജോസ് ചെറുതൊടുകയിൽ, ഷോബിൻ മാത്യു, കെ.വി. ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
കടന്നൽ ആക്രമണം; എട്ട് പേർക്ക് കുത്തേറ്റു
12:21 AM Mar 20, 2023 | Deepika.com