പള്ളുരുത്തി: ഇടക്കൊച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽനിന്ന കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു. ഇതേത്തുടർന്ന് പ്രധാന റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. മരം വീണ് വൈദ്യുതി കമ്പി പൊട്ടിയതിനാൽ വൈദ്യുതി ബന്ധവും തകരാറിലായി. ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിനു സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.
മട്ടാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ഒന്നര മണിക്കൂറെടുത്താണ് മരം മുറിച്ചുനീക്കിയത്. പ്രദേശത്ത് അപകടകരമായ നിലയിൽ നിരവധി വൻമരങ്ങളുണ്ട്.
ഇതു സംബന്ധിച്ച് മാസങ്ങൾക്കു മുൻപ് പൊതുമരാമത്തിനെ അറിയിച്ചിരുന്നതായി കൗൺസിലർ ജീജ ടെൻസൺ പറഞ്ഞു. ഈ മരങ്ങളുടെ ഇവയുടെ ചില്ലകൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
ഇടക്കൊച്ചിയിൽ റോഡിലേക്ക് മരംവീണ് ഗതാഗതക്കുരുക്ക്
12:20 AM Mar 20, 2023 | Deepika.com