ന​ഗ​ര​ത്തി​ലെ ആ​ദ്യ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് കു​ന്നും​പു​റ​ത്ത്

12:20 AM Mar 20, 2023 | Deepika.com
കൊ​ച്ചി: തു​മ്പൂ​ര്‍​മു​ഴി മാ​ലി​ന്യ​സം​സ്‌​ക​ര​ണ മാ​തൃ​ക​യി​ലു​ള്ള ന​ഗ​ര​ത്തി​ലെ ആ​ദ്യ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് ഇ​ട​പ്പ​ള​ളി കു​ന്നും​പു​റം ഡി​വി​ഷ​നി​ല്‍ ആ​രം​ഭി​ച്ചു. ഇ​ട​പ്പ​ള​ളി സൊ​സൈ​റ്റി ക​വ​ല​യി​ലെ പാ​ല​ത്തി​ന​ടി​യി​ലു​ള​ള നാ​ല് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് കൗ​ണ്‍​സി​ല​ര്‍ അം​ബി​ക സു​ദ​ര്‍​ശ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 100 മ​ണി​ക്കൂ​ര്‍ കൊ​ണ്ട് മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കി​യ​ത്. വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്‌​ക​ര​ണ ശ്ര​മ​ത്തി​നു ക​രു​ത്തു പ​ക​രു​ന്ന​താ​ണി​തെ​ന്ന് മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

ച​കി​രി​ച്ചോ​റ്, ക​രി​യി​ല, ഇ​നോ​കു​ലം, എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ജൈ​വ​മാ​ലി​ന്യം എ​യ്‌​റോ​ബി​ക് കന്പോ​സ്റ്റ​റു​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച് വ​ള​മാ​ക്കി മാ​റ്റു​ന്ന​താ​ണ് പ​ദ്ധ​തി. ഓ​രോ കന്പോ​സ്റ്റ​റും നി​റ​യു​മ്പോ​ള്‍ അ​ടു​ത്ത കന്പോ​സ്റ്റ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. മൂ​ന്നാ​മ​ത്തെ കന്പോ​സ്റ്റ​റി​ലേ​ക്ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​മ്പോ​ള്‍ ത​ന്നെ ആ​ദ്യ​ത്തെ ബോ​ക്‌​സി​ലെ മാ​ലി​ന്യം വ​ള​മാ​യി മാ​റി​യി​ട്ടു​ണ്ടാ​കും. ഡി​വി​ഷ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം ജൈ​വ​മാ​ലി​ന്യം ഇ​ത്ത​ര​ത്തി​ല്‍ സം​സ്‌​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് മേ​യ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു. കൂ​ടു​ത​ല്‍ ഡി​വി​ഷ​നു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ സം​സ്‌​ക​ര​ണ മാ​തൃ​ക​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും മേ​യ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

അ​ങ്ങ​നെ​വ​ന്നാ​ല്‍ ബ്ര​ഹ്മ​പു​ര​ത്തെ വി​ന്‍​ഡ്രോ കന്പോ​സ്റ്റ് പ്ലാ​ന്‍റി​ലേ​ക്ക് വ​ള​രെ കു​റ​ച്ച് ജൈ​വ മാ​ലി​ന്യം മാ​ത്രം കൊ​ണ്ടു​പോ​യാ​ല്‍ മ​തി​യാ​കും.

ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ഏ​തെ​ല്ലാം ത​രം മാ​ലി​ന്യ​ങ്ങ​ള്‍ ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ല്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്ക് കൈ​മാ​റാം എ​ന്ന​തു സം​ബ​ന്ധി​ച്ച ക​ല​ണ്ട​റി​ന്‍റെ ക​ര​ട് ന​ഗ​ര​സ​ഭ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഇ​ന്നു പ്ര​സി​ദ്ധീ​ക​രി​ക്കും. പൊ​തു​ജ​നാ​ഭി​പ്രാ​യം കൂ​ടി സ്വീ​ക​രി​ച്ച ശേ​ഷം ക​ല​ണ്ട​ര്‍ അ​ന്തി​മ​മാ​ക്കും. ഏ​പ്രി​ല്‍ മാ​സം മു​ത​ല്‍ ക​ല​ണ്ട​ര്‍ പ്ര​കാ​രം എ​ല്ലാ അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ഏ​റ്റെ​ടു​ത്ത് തു​ട​ങ്ങു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍ അം​ബി​ക സു​ദ​ര്‍​ശ​ന​ന്‍, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എ.​ജി. ഉ​ദ​യ​കു​മാ​ര്‍, ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​നി​ല്‍​കു​മാ​ര്‍, ദീ​പ​ക് വ​ര്‍​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.