ആരാധനയോടും കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. എല്ലാ അനുഗ്രഹങ്ങൾക്കും നാം ദൈവത്തോടു കടപെട്ടിരിക്കുന്നുവെന്നും, ഓരോ ദിവസവും ദൈവത്തോട് നാം നന്ദി പറയാൻ ബാധ്യസ്ഥരാണെന്നും ബ്രോണ്‍സ് സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോഷി എളംബശേരിൽ പറഞ്ഞു. ഫാ. ഫ്രാൻസിസ് നംന്പ്യാപറന്പിൽ കോഓർഡിനേറ്റർ, ഫാ. സെബാസ്റ്റ്യൻ തെക്കേടത്ത് (സിഎംഐ ഡലിഗേറ്റ് സുപ്പീരിയർ) ഫാ. പോളി തെക്കൻ (സിഎംഐ) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു. താങ്ക്സ് ഗിവിംഗ് ഡിന്നറും ക്രമീകരിച്ചിരുന്നു.
പി.പി. ചെറിയാൻ