നെടുമങ്ങാട് : കാവ്യാട്ട് കോളജ് ഓഫ് എജുക്കേഷൻ ബിഎഡ് വിദ്യാർഥികൾ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും പതിനാറാംകല്ല് ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നൂറോളംപേർക്ക് വിതരണം ചെയ്തു. എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ. അൻസർ ഉദ്ഘാടനം ചെയ്തു.
പതിനാറാംകല്ല് വാർഡ് കൗൺസിലർ വിദ്യാവിജയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം കൺവീനർ വലിയമല സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം രാജശേഖരൻ നായർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷാദ്, തുടങ്ങിയവർ പങ്കെടുത്തു. വരുംദിവസങ്ങളിൽ ബ്രെയിമൂർ, ഞാറനീലി, തെന്നൂർ ബൊണക്കാട്, വിതുര തുടങ്ങിയ മേഖലകളിലേയ്ക്കും കൈത്താങ്ങ് പദ്ധതി വ്യാപിപ്പിക്കും.
കൈത്താങ്ങ് പദ്ധതിക്ക് തുടക്കംകുറിച്ച് എൻഎസ്എസ്
11:56 PM Mar 19, 2023 | Deepika.com