മൂ​ട്ട് കോ​ർ​ട്ട് മ​ത്സ​രം: തി​രു​വ​ന​ന്ത​പു​രം മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ജേ​താ​ക്ക​ൾ

11:54 PM Mar 19, 2023 | Deepika.com
ക​ണ്ണൂ​ർ: സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​രി​സ്റ്റ​ർ എം.​കെ. ന​മ്പ്യാ​ർ ചെ​യ​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ മൂ​ട്ട് കോ​ർ​ട്ട് മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ലെ മ​യൂ​രി എ. ​നാ​യ​ർ, വ​ർ​ഷ വി​ജ​യ​കു​മാ​ർ, അ​ഭി​രാ​മി ആ​ർ. അ​നി​ൽ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി. അ​ലി​ഗ​ഡ് മു​സ്‌​ലിം യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ലോ ​ആ​ണ് റ​ണ്ണ​ർ അ​പ്പ്‌.

ഇ​ന്ത്യ​യി​ൽ പു​തു​താ​യി ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള ഭ​ര​ണ​ഘ​ട​ന​യു​ടെ 103-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യു​ടെ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റീ​സ്‌ മു​ഹ​മ്മ​ദ്‌ മു​ഷ്ത്താ​ഖ്, ജ​സ്റ്റീ​സ് സി.​പി. മു​ഹ​മ്മ​ദ്‌ നി​യാ​സ്, സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ ക​ൻ പി.​വി. ദി​നേ​ഷ് എ​ന്നി​വ​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 50,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ബാ​രി​സ്റ്റ​ർ എം.​കെ. ന​മ്പ്യാ​ർ ചെ​യ​ർ ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ബാ​രി​സ്റ്റ​ർ എം.​കെ. ന​മ്പ്യാ​ർ ചെ​യ​ർ ട്രോ​ഫി​യു​മാ​ണ് ല​ഭി​ച്ച​ത് . മ​ത്സ​ര​ത്തി​ലെ മി​ക​ച്ച അ​ഡ്വ​ക്കേ​റ്റാ​യി തെ​രെ​ഞ്ഞെ​ടു​ത്ത​ത് ചെ​ന്നൈ സ്കൂ​ൾ ഓ​ഫ് എ​ക്സ​ല​ൻ​സ് ഓ​ഫ് ലോ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​റി​യും അ​മീ​നെ​യാ​ണ്. ആ​ർ​മി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ, ​പ​ഞ്ചാ​ബി​ന്‍റെ മെ​മ്മോ​റി​യ​ൽ മി​ക​ച്ച മെ​മ്മോ​റി​യ​ലി​നു​ള്ള അ​വാ​ർ​ഡ് നേ​ടി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​ധി​ക​ർ​ത്താ​ക്ക​ൾ ത​ന്നെ​യാ​ണ് വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി​ത്. ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​രാ​ഖി രാ​ഘ​വ​ൻ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ര​ജി​സ്ട്രാ​ർ ഡോ. ​ജോ​ബി കെ. ​ജോ​സ്, നി​യ​മ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഷീ​ന ഷു​ക്കൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.