കുമരകം: പള്ളിച്ചിറയ്ക്ക് സമീപം നിർമാണം നടക്കുന്ന സ്വകാര്യ റിസോർട്ടുവക സ്ഥലത്ത് വീണ്ടും വൻ അഗ്നിബാധ.
കഴിഞ്ഞ ആഴ്ച തീപിടിത്തമുണ്ടായ സ്ഥലത്തുതന്നെയാണ് വീണ്ടും തീ ആളിക്കത്തിയത്. നിർമാണം പൂർത്തിയാകാതെ കിടന്നിരുന്ന കെട്ടിടങ്ങൾക്കാണ് കഴിഞ്ഞ രാത്രി തീപിടിച്ചത്. അഗ്നിബാധയെ തുടർന്ന് ചില കെട്ടിടങ്ങൾ പൂർണമായും ചിലതു ഭാഗികമായും കത്തിനശിച്ചു. കോട്ടയത്തുനിന്നെത്തിയ ഫയർ ഫാേഴ്സ് യൂണിറ്റുകളാണ് തീ അണച്ചത്.
അഞ്ചു യൂണിറ്റുകളാണ് തീയണക്കാനായി എത്തിയിരുന്നത്. പ്ലാസ്റ്റിക്കിന്റെ വൻ ശേഖരം സമീപത്ത് കൂട്ടിയിട്ടിരുന്നത് തീ ആളിപ്പടരാൻ കാരണമായതായും പറയുന്നു. മുംബെ ആസ്ഥാനമായ പനോരമിക് ഗ്രൂപ്പ് ഓഫ് കമ്പനി വക സ്ഥലത്താണ് തീ പിടിത്തമുണ്ടായത്. ഇവിടെ തുടരെ ഉണ്ടാകുന്ന തീപിടിത്തത്തിൽ ദുരൂഹതയുള്ളതായും ആരോപണമുണ്ട്. സാമൂഹ്യ വിരുദ്ധരുടെയും മദ്യപ സംഘത്തിന്റെയും രാത്രികാല സങ്കേതമായി ഇവിടം മാറിയതാണ് തീ പിടിത്തത്തിനു പിന്നിലെന്നാണ് സമീപവാസികളുടെ ആരാോപണം.
കുമരകം പള്ളിച്ചിറയിൽ വീണ്ടും തീപിടിത്തം
11:44 PM Mar 19, 2023 | Deepika.com