പാമ്പാടി: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവര്‍ക്കു പരിക്ക്. മീനടം സ്വദേശി വിവേകിനാ (32) ണു പരിക്കേറ്റത്. ഇന്നലെ രാത്രി 8.45ന് എംജിഎം ജംഗ്ഷനില്‍ സ്റ്റേറ്റ് ബാങ്കിനു മുന്പിലായിരുന്നു അപകടം. അപകടത്തെത്തുടര്‍ന്നു കാറില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കാര്‍ വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വിവേകിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പാമ്പാടി എസ്ഐ ജോമോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സ്കൂൾ വാർഷികം
മണർകാട്: സിഎംഎസ് എൽപി സ്കൂൾ വാർഷികവും പ്രധാന അധ്യാപിക സൗമിനി ജോണിന് യാത്രയയപ്പു സമ്മേളനവും നടന്നു. ലോക്കൽ മാനേജർ റവ. ദിബു എബി ജോണിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. സി. ബിജു ഉദ്ഘാടനംനിർവഹിച്ചു.
സിഎംഎസ് കോർപറേറ്റ് മാനേജർ. റവ. സുമോദ് സി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. ആദ്യകാല അധ്യാപകൻ. തലച്ചിറക്കൽ ആശാന്റെ ഫോട്ടോ അനാച്ഛാദനം നടത്തി. ഗുരു ശ്രേഷ്ഠഅവാർഡിന് അർഹരായ. സൗമിനി ജോണിനെ ആദരിച്ചു. കെ.കെ. തോമസ് പഞ്ചായത്തംഗം ബിനു രാജു, ബിനോയ് തോമസ്, കെ.പി. അലക്സാണ്ടർ, അധ്യാപക പ്രതിനിധി ആൻസി ജോസ്, സ്കൂൾ ലീഡർ അക്ഷയ സുധീഷ്, പ്രീതമ്മ വർക്കി എന്നിവർ പ്രസംഗിച്ചു.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്കു പരിക്ക്
11:44 PM Mar 19, 2023 | Deepika.com