വൈക്കം: വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങുകളുടെ വിപുലമായ നടത്തിപ്പിനു സ്വാഗതസംഘം ഓഫീസ് തുറന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
വൈക്കം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന ചടങ്ങായി സത്യഗ്രഹ ശതാബ്ദിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റിയെടുക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന് എംപി, വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം, ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബു, നഗരസഭാംഗം ബിന്ദു ഷാജി എന്നിവര്‍ പ്രസംഗിച്ചു. നഗരസഭാംഗങ്ങളായ സിന്ധു സജീവന്, ബി. രാജശേഖരന്, ഏബ്രഹാം പഴയകടവന്‍, അശോകന് വെള്ളവേലി, കവിത രാജേഷ്, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി, തഹസില്‍ദാര്‍ കെ. വിജയന്, സത്യഗ്രഹ മ്യൂസിയം സൂപ്രണ്ട് പി.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.
വൈക്കം സത്യഗ്രഹ ശതാബ്ദി; സ്വാഗതസംഘം ഓഫീസ് തുറന്നു
10:40 PM Mar 19, 2023 | Deepika.com