ഗോ​​ള്‍​ഡ് ആ​​ന്‍​ഡ് സി​​ല്‍​വ​​ര്‍ മ​​ര്‍​ച്ച​​ന്‍റ്സ് അ​​സോ. ജി​​ല്ലാ സ​​മ്മേ​​ള​​നം

10:38 PM Mar 19, 2023 | Deepika.com
കോ​​ട്ട​​യം: ഹാ​​ള്‍​മാ​​ര്‍​ക്കിം​​ഗ് ചാ​​ര്‍​ജു​​ക​​ള്‍ കു​​റ​​യ്ക്ക​​ണ​​മെ​​ന്നും ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ള്‍​ക്ക് പ​​ഴ​​യ ഹാ​​ള്‍ മാ​​ര്‍​ക്കിം​​ഗി​​നു പു​​റ​​മേ പു​​തി​​യ ഹാ​​ള്‍ മാ​​ര്‍​ക്കിം​​ഗ് എ​​ച്ച്‌​​യു​​ഐ​​ഡി പ​​തി​​പ്പി​​ക്കു​​മ്പോ​​ള്‍ റി​​ബേ​​റ്റ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും ഓ​​ള്‍ കേ​​ര​​ള ഗോ​​ള്‍​ഡ് ആ​​ന്‍​ഡ് സി​​ല്‍​വ​​ര്‍ മ​​ര്‍​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍. ഹാ​​ള്‍ മാ​​ര്‍​ക്കിം​​ഗ് ചാ​​ര്‍​ജി​​ന് സ്ലാ​​ബ് സി​​സ്റ്റം പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്നും അ​​സോ​​സി​​യേ​​ഷ​​ന്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ ന​​ട​​ത്തി​​യ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​നം സ​​ര്‍​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പു​​തി​​യ ഹാ​​ള്‍ മാ​​ര്‍​ക്കിം​​ഗ്, ജി​​എ​​സ്ടി സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​റി​​വ് സെ​​മി​​നാ​​ര്‍ സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ബി​​ന്ദു​​മാ​​ധ​​വ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ജ്വ​​ല്ല​​റി ജീ​​വ​​ന​​ക്കാ​​രു​​ടെ മ​​ക്ക​​ള്‍​ക്കു​​ള്ള സ്‌​​കോ​​ള​​ര്‍​ഷി​​പ്പ് പ​​ദ്ധ​​തി​​യും സ്വ​​ര്‍​ണ​​പ്പ​​ണി​​ക്കാ​​ര്‍​ക്കും മ​​റ്റ് അ​​ശ​​ര​​ണ​​രാ​​യ സാ​​ധു​​ക്ക​​ള്‍​ക്കു​​മു​​ള്ള ചാ​​രി​​റ്റി പ​​ദ്ധ​​തി​​യും ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ പ്ര​​ഖ്യാ​​പി​​ച്ചു. സം​​ഘ​​ട​​ന ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ചാ​​ക്കോ പീ​​റ്റ​​ര്‍ ശ്രാ​​ന്പി​​ക്ക​​ല്‍, വി​​ല്‍​സ​​ണ്‍ ഇ​​ട്ടി​​യ​​വി​​ര, ലി​​ബി മൂ​​ഴ​​യി​​ല്‍, ന​​സീ​​ര്‍ പു​​ന്ന​​ക്ക​​ല്‍, ക​​ണ്ണ​​ന്‍ ശ​​ര​​വ​​ണ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
ഹാ​​ള്‍ മാ​​ര്‍​ക്കിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് ജോ​​സ്, ചാ​​ര്‍​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റ് ടോ​​ണി സി. ​​ക​​ല്ലു​​ക​​ളം, ടാ​​ക്‌​​സ് പ്രാ​​ക്ടീ​​ഷ​​ണേ​​ഴ്‌​​സ് അ​​സോ​​സി​​ഷേ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി വി​​നോ​​ദ് മാ​​ത്യു കൊ​​ച്ചീ​​ത്ര എ​​ന്നി​​വ​​ര്‍ സെ​​മി​​നാ​​ര്‍ ന​​യി​​ച്ചു.