മര്‍ത്ത്മറിയം കബറിട പള്ളിയില്‍ കബറിടം ഒരുങ്ങുന്നു

10:38 PM Mar 19, 2023 | Deepika.com
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍പ​ള്ളി​യി​ലെ മ​ര്‍ത്ത്മ​റി​യം ക​ബ​റി​ട പ​ള്ളി​യി​ല്‍ മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ ക​ബ​റി​ടം ഒ​രു​ങ്ങു​ന്നു.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ ആ​ര്‍ച്ച് ബി​ഷ​പ് ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ ക​ബ​റി​ട​ത്തോ​ടു ചേ​ർന്നാ​ണ് ക​ബ​റി​ടം ത​യാ​റാ​ക്കു​ന്ന​ത്.
ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി, മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി, മാ​ര്‍ പൗ​ലോ​സ് അ​ക്വി​നാ​സ് എ​ന്നീ മു​ന്‍ മെ​ത്രാ​ന്മാ​രു​ടെ ക​ബ​റി​ട​ങ്ങ​ളും മ​ര്‍ത്ത്മ​റി​യം പ​ള്ളി​യി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
മാ​ര്‍ പ​വ്വ​ത്തി​ലി​ന്‍റെ സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ള്‍ക്കാ​യി എ​ത്തു​ന്ന വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന് ശു​ശ്രൂ​ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ വി​സ്തൃ​ത​മാ​യ പ​ന്ത​ലും എ​ല്‍ഇ​ഡി വീ​ഡി​യോ വോ​ള്‍ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​കു​ന്നു​ണ്ട്.
മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന പാ​രി​ഷ്‌​കൗ​ണ്‍സി​ല്‍, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി റ​വ.​ഡോ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​​ല്‍ നേ​തൃ​ത്വം ന​ല്‍കി. മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ​കു​ര്‍ബാ​ന​യും പ്രാ​ര്‍ഥ​നാ​ശു​ശ്രൂ​ഷ​ക​ളും ന​ട​ക്കും.