ട്രെയിൻ യാത്രികൻ കുഴഞ്ഞു വീണു മരിച്ചു
10:38 PM Mar 19, 2023 | Deepika.com
കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ആലപ്പുഴ സ്വദേശി ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. ആലപ്പുഴ മങ്കാങ്കുഴി സ്വദേശി തുണ്ടുപറന്പിൽ വീട്ടിൽ കമറുദ്ദീന്റെ മകൻ കെ. അജി (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ മംഗളൂരു-നാഗർകോവിൽ പരശുറാം എക്സപ്രസിലെ യാത്രക്കാരനായ അജി ട്രെയിൻ തലശേരിയിൽ എത്തുന്നതിനു തൊട്ടുമുന്പ് കുഴഞ്ഞുവീഴുകയായിരുന്നു. തലശേരിയിലെത്തിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുക്കൾക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.