നെടുന്പാശേരി: വീടിനടുത്തുള്ള പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കവെ, പ്ലസ് വണ്‍ വിദ്യാർഥി മുങ്ങിമരിച്ചു. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറന്പിൽ മുഹമ്മദ് - ആബിദ ദന്പതികളുടെ മകൻ മുഹമ്മദ് ഹാലിക്കുസമാൻ (16) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു അപകടം. പെരിയാറിന്റെ കൈവഴിയായ കണ്ടകത്ത് കടവിലെ ഗർത്തത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി.
നാട്ടുകാരെത്തി മുഹമ്മദ് ഹാലിക്കുസമാനെ ചാലാക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങമനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വണ്‍ (ഹ്യൂമാനിറ്റീസ് വിഭാഗം) വിദ്യാർഥിയാണ്. കബറടക്കം ഇന്നു പാലപ്രശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ. സഹോദരങ്ങൾ: മുഹമ്മദ് ആഷിക്ക്, മുഹമ്മദ് ആദി
പ്ലസ് വണ്‍ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
10:33 PM Mar 19, 2023 | Deepika.com