പെരുന്പാവൂർ: അജ്ഞാത വാഹനമിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വെസ്റ്റ് വെങ്ങോല വലിയകുളം മുണ്ടേത്ത് ബാവക്കുഞ്ഞിന്റെ മകൻ നാദിർഷ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ എംസി റോഡ് കാലടി പാലത്തിലായിരുന്നു അപകടം. അങ്കമാലിയിൽനിന്നു പെരുന്പാവൂർ ഭാഗത്തേക്ക് വരികയായിരുന്ന നാദിർഷ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിനു ശേഷം ഇടിച്ച വണ്ടി നിർത്താതെ പോയി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കബറടക്കം നടത്തി. മാതാവ്: ഐഷ. സഹോദരൻ: ബാദുഷ.
.
അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
10:33 PM Mar 19, 2023 | Deepika.com